സംസ്ഥാനത്ത് ഹര്‍ത്താല്‍

പമ്പ: ശബരിമലയിലെ പോലീസ് നടപടിക്കെതിരെ ശബരിമല കര്‍മ്മ സമിതി  നടത്തുന്ന ഹര്‍ത്താലിന് ദേശീയ ജനാധിപത്യസഖ്യം (എന്‍.ഡി.എ) പിന്തുണ.

ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണം എന്ന് എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ 6 വരെയാണ് ഹര്‍ത്താല്‍.
ഇന്ന് നിലയ്ക്കലില്‍ പലതവണ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ നിര്‍ത്താതെ കല്ലെറിഞ്ഞതോടെ പോലീസും തിരിച്ചെറിഞ്ഞു. മാധ്യമങ്ങളുടേതടക്കം ഒട്ടേറേ വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു.
മൂന്നു പോലീസുകാര്‍ക്കും അഞ്ച് പ്രതിഷേധക്കാര്‍ക്കും ഗുരുതരമായി പരുക്കേറ്റു. അന്ധ്രിയില്‍ നിന്ന് വന്ന സംഘത്തിലെ യുവതിയെ മലകയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അതേസമയം അക്രമം നടത്തിയത് അയ്യപ്പഭക്തരാണെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. അയ്യപ്പഭക്തരുടെ പ്രവൃത്തിയുടെ ഉത്തരവാദിത്വം ബി.ജെ.പിക്കും ആര്‍.എസ്.എസിനുമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *