‘പൊന്‍ മാണിക്യവേല്‍ മാര്‍ച്ച്‌ 6ന്‌ തിയേറ്ററുകളിലെത്തും

ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കൈദി, കെ.ജി.എഫ്‌ തുടങ്ങിയ ചിത്രങ്ങളുടെ ഫൈറ്റ്‌ മാസ്റ്റര്‍ അന്‍പ്‌ അറിവും പ്രഭുദേവയും ഒരുമിക്കുന്ന ചിത്രം ‘പൊന്‍ മാണിക്യവേല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നത്.

സംവിധായകന്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിക്കുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കെ. ജി. വെങ്കടേഷ്. മോഹന്‍ലാല്‍ നായകനാകുന്ന ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ് പ്രഭുദേവ. ചിത്രം മാര്‍ച്ച്‌ 6ന്‌ തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *