അയ്യപ്പനും കോശിയും തരംഗമായി; അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച കഥാപാത്രത്തിനും പ്രേക്ഷക പ്രശംസ

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ചിത്രം കുതിക്കുന്നത്. സിനിമയിലെ പൃഥ്വിയുടെയും ബിജു മേനോന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്.

സച്ചി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അയ്യപ്പനും കോശിയും തമ്മിലുളള ശത്രുതയാണ് പറയുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിക്കും ബിജു മേനോനുമൊപ്പം അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച കഥാപാത്രത്തിനും പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്.

അയ്യപ്പന്‍ നായര്‍ക്കും കോശി കുര്യനും ഇടയില്‍ തലയുയര്‍ത്തി നിഷ്പക്ഷതയോടെ നിന്ന കഥാപാത്രമായ സി ഐ സതീഷായാണ് അനില്‍ നെടുമങ്ങാട് എത്തിയത്. കമ്മട്ടിപ്പാടത്തിലെ വില്ലന്‍ വേഷത്തിന് ശേഷം നടന് ലഭിച്ച മികച്ചൊരു വേഷം കൂടിയാണിത്. സിനിമ വിജയകരമായി മുന്നേറവെ അയ്യപ്പനും കോശിയും അനുഭവങ്ങള്‍ അനില്‍ നെടുമങ്ങാട് പങ്കുവെച്ചിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം ലഭിക്കുന്ന മികച്ച കഥാപാത്രമാണ് സി ഐ സതീഷെന്ന് അനില്‍ നെടുമങ്ങാട് പറയുന്നു. 75 ദിവസത്തോളം ഷൂട്ടിംഗുണ്ടായിരുന്നു. ആദ്യാവസാനമുളള മുഴുനീള കഥാപാത്രം ലഭിക്കുന്നത് ഇതാദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *