രാജ്യത്തെ വിഭജിക്കുന്നവരെ എന്‍.എസ്.ജി നേരിടും -അമിത് ഷാ

കൊല്‍ക്കത്ത: ജനങ്ങളുടെ സമാധാനം കെടുത്തി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ എന്‍.എസ്.ജിയെ (ദേശീയ സുരക്ഷാ സേന) ഭയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകം മുഴുവന്‍ സമാധാനം വരണമെന്നാണ് ആഗ്രഹമെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ എന്‍.എസ്.ജി‍യുടെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

ലോകം മുഴുവന്‍ സമാധാനം വരണം. 10,000 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും മറ്റൊരു രാജ്യത്തെ നാം ആക്രമിച്ചിട്ടില്ല. എന്നാല്‍, നമ്മുടെ സമാധാനം കെടുത്താന്‍ ആരെയും അനുവദിക്കില്ല. നമ്മുടെ സൈനികരുടെ ജീവനെടുക്കുന്നവര്‍ അതിന് കനത്ത വിലനല്‍കേണ്ടിവരും.

സമാധാനം ഇല്ലാതാക്കി വിഭജനത്തിന് ശ്രമിക്കുന്നവര്‍ എന്‍.എസ്.ജിയെ ഭയക്കേണ്ടിവരും. അത്തരക്കാരെ തോല്‍പ്പിക്കുക എന്‍.എസ്.ജി‍യുടെ കടമയാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം തീവ്രവാദത്തെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന നയമാണ് നാം സ്വീകരിച്ചത്. മോദി ഭരണത്തിലേറിയ ശേഷം ഇന്ത്യയുടെ പ്രതിരോധ നയവും വിദേശനയവും തമ്മില്‍ വ്യത്യാസം വന്നിട്ടുണ്ട്. മുമ്ബ് ഇതുപോലെയായിരുന്നില്ല -അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *