വട്ടിയൂർക്കാവിൽ ജീവനി പദ്ധതിക്ക് തുടക്കം

വട്ടിയൂർക്കാവിൽ ജീവനി പദ്ധതിക്ക് തുടക്കം

ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി കൃഷിവകുപ്പ് ആരംഭിച്ച ജീവനി പദ്ധതിയുടെ വട്ടിയൂർക്കാവ് മണ്ഡലംതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. അടുത്ത് അഞ്ച് വർഷത്തിനുള്ളിൽ ജൈവപച്ചക്കറി ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും തൊട്ടടുത്തുള്ള കൃഷിഭവൻ വഴി ലഭിക്കും. പഴയകാല കാർഷിക സംസ്‌കാരം തിരികെപിടിക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലുടനീളം പദ്ധതി നടപ്പാക്കുമെന്നും ഇതിനായി നഗരസഭയുടെ സഹായം തേടുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.

മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, മുട്ടട കൗൺസിലർ ഗീത ഗോപാൽ, കുറവൻകോണം വാർഡ് കൗൺസിലർ ആർ.എസ് മായ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

യോഗ ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായ പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അപേക്ഷയും പ്രോസ്പെക്ടസും നന്താവനത്തു പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ നിന്നും 200 രൂപയ്ക്കു ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2325101, 9496371045, www.srccc.in.

Leave a Reply

Your email address will not be published. Required fields are marked *