ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: കമല്‍ഹാസന്‍ അഭിനയിക്കുന്ന ചിത്രത്തിന്‍െറ ഷൂട്ടിങ്​ ലൊക്കേഷനില്‍ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചു. പത്ത്​ പേര്‍ക്ക്​ പരിക്കേറ്റു. ഇന്ത്യന്‍ 2 സിനിമയുടെ ലോക്കേഷനിലാണ്​ അപകടമുണ്ടായത്​.

സിനിമയുടെ സംവിധായകന്‍ ശങ്കറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്​. അപകടം നടക്കു​േമ്ബാള്‍ കമല്‍ഹാസനും സെറ്റിലുണ്ടായിരുന്നു.ചെന്നൈ നഗരത്തിന്‍െറ പ്രാന്തപ്രദേശമായ പൂനാമലയിലെ ഇ.വി.പി സ്​റ്റുഡിയോയിലാണ്​ അപകടമുണ്ടായത്​. 150 അടി ഉയരമുള്ള ക്രെയിനാണ്​ മറിഞ്ഞ്​ വീണത്​. രാത്രി 9.30ഓടെയായിരുന്നു സംഭവം.അപകടത്തില്‍ മരിച്ച മൂന്ന് പേരും സാങ്കേതിക പ്രവര്‍ത്തകരാണ്.

സം​വി​ധാ​യ​ക​ന്‍ ഷ​ങ്ക​റി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. കാ​ലി​നു നി​ര​വ​ധി ഒ​ടി​വു​ക​ളേ​റ്റ നി​ല​യി​ലാ​ണ് ഷ​ങ്ക​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *