ഡി.ജി.പി ലോക്നാഥ് ബെഹ്റ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു

തിരുവനന്തപുരം: ആയുധശേഖരത്തില്‍ നിന്ന് തോക്കുകളും തിരകളും കാണാതായെന്നും പര്‍ച്ചേസുകളില്‍ അടിമുടി ക്രമക്കേടാണെന്നുമുള്ള സി.എ.ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു.

ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഡി.ജി.പി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്റിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും ഡി.ജി.പിക്ക് ഒപ്പമുണ്ടായിരുന്നു. റൈഫിളുകള്‍ നഷ്ടമായിട്ടില്ലെന്നും വിവിധ ക്യാമ്ബുകളിലുണ്ടെന്നും ഡി.ജി.പി ഗവര്‍ണറെ അറിയിച്ചു. എസ്.എ.പിയില്‍ നിന്ന് ക്യാമ്ബുകളിലേക്കും യൂണിറ്റുകളിലേക്കും നല്‍കുമ്ബോള്‍ രജിസ്​റ്ററില്‍ രേഖപ്പെടുത്തിയതിലെ പിശകാണ് ആശയക്കുഴപ്പത്തിന് കാരണം.

ഇതുസംബന്ധിച്ച്‌ നേരത്തെ സി.എ.ജിക്ക് മൂന്ന് തവണ വിശദീകരണം നല്‍കിയിരുന്നു. ഈ രേഖകളും ഡി.ജി.പി ഹാജരാക്കി. തോക്കുകളുടെ ബോഡി നമ്ബര്‍ രേഖപ്പെടുത്തിയപ്പോള്‍ ഒരു അക്കം രേഖപ്പെടുത്തിയതിലെ പിശകാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. സായുധസേനാ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസിലുള്ള തോക്കുകളുടെയും മ​റ്റ് വെടിക്കോപ്പുകളുടെയും കണക്കെടുക്കുമെന്നും ആറുമാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുമെന്നും ഡി.ജി.പി ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി. 1994 മുതല്‍ കാണാതായ വെടിയുണ്ടകളുടെ കണക്കാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളതെന്നും ഇതേക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.ജി.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *