മലപ്പുറത്ത് പത്തു വയസുകാരിക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റില്‍

മലപ്പുറം: പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവിനെ പോക്‌സോ കേസില്‍ കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാനം അല്ലൂരിലെ കാരാട്ടില്‍ അബ്ദുല്‍ അസീസിനെയാണ് (31) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി നടന്ന് പോകുന്ന പെണ്‍കുട്ടിയെ വൈക്കോല്‍ പിടിച്ച്‌ തരാനെന്ന വ്യാജേന അടുത്ത് വിളിക്കുകയായിരുന്നു. അടുത്തെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ വിവരം കുട്ടി വീട്ടില്‍ അറിയിച്ചു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ എസ്‌എച്ച്‌ഒഎംകെ ഷാജിയുടെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ എസ്.കെ പ്രിയനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *