തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം .

തീ പടരുന്നത് കണ്ട ബാങ്ക് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ വിവരം അഗ്നിശമനാ സേന പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു . സ്ഥലത്തെത്തിയ അഗ്നിശമനാ സേന ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി .

തീപിടുത്തത്തില്‍ ബാങ്കിലെ ഫയലുകള്‍ കത്തിനശിച്ചു . തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *