അ​പ്പ​വുംവീ​ഞ്ഞും സ്വീ​ക​രി​ക്കു​ന്ന​തു വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗം: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കു​ര്‍​ബാ​ന​യ്ക്കി​ടെ അ​പ്പ​വും വീ​ഞ്ഞും സ്വീ​ക​രി​ക്കു​ന്ന​തു വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗമെന്നു ഹൈ​ക്കോ​ട​തി. വി​​​ശ്വാ​​​സി​​​ക​​​ള്‍​​​ക്കു കു​​​ര്‍​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ള്ളി​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന അ​​​പ്പ​​​വും വീ​​​ഞ്ഞും ഭ​​​ക്ഷ്യ​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ക്വാ​​​ളി​​​ഫൈ​​​ഡ് പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ല്‍ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യ്ക്കു ​​​വേ​​​ണ്ടി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഒ. ബേ​​​ബി ന​​​ല്‍​​​കി​​​യ ഹ​​​ര്‍​​​ജി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.

പ​​​ള്ളി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന കു​​​ര്‍​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​പ്പ​​​വും വീ​​​ഞ്ഞും ന​​​ല്‍​​​കു​​​ന്ന​​​തി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും കു​​​ര്‍​​​ബാ​​​ന​​​യ്ക്കി​​​ടെ അ​​​പ്പ​​​വും വീ​​​ഞ്ഞും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാണെന്നും ക്രി​​​സ്തു​​​വി​​​ന്‍റെ അ​​​ന്ത്യ​​​അത്താ​​​ഴ വേ​​​ള​​​യി​​​ലെ ഉ​​​ട​​​ന്പ​​​ടി​​യു​​ടെ ഒാ​​ര്‍​​മ​​യ്ക്കാ​​യി​​ട്ടാ​​ണ് ക്രി​​​സ്ത്യാ​​​നി​​​ക​​​ള്‍ അ​​​പ്പ​​​വും വീ​​​ഞ്ഞും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. .

ക​​​ത്തോ​​​ലി​​ക്ക വി​​​ശ്വാ​​​സി​​​ക​​​ള്‍ കു​​​ര്‍​​​ബാ​​​ന ന​​​ട​​​ത്തു​​​ന്പോ​​​ഴെ​​​ല്ലാം അ​​​പ്പ​​​വും വീ​​​ഞ്ഞും ന​​​ല്‍​​​കു​​​മെ​​​ങ്കി​​​ലും ചി​​​ല ക്രൈ​​സ്ത​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ചി​​​ല പ്ര​​​ത്യേ​​​ക സ​​​മ​​​യ​​​ത്തു മാ​​​ത്ര​​​മാ​​​ണു വി​​​ശു​​​ദ്ധ കു​​​ര്‍​​​ബാ​​​ന ന​​​ല്‍​​​കു​​​ന്ന​​​ത്. ക്രി​​​സ്തു​​​വി​​​ലു​​​ള്ള വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഉ​​​ട​​​ന്പ​​​ടി​​​യാ​​​യാ​​​ണു കു​​​ര്‍​​​ബാ​​​ന സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ല്‍​​ത്ത​​​ന്നെ കു​​​ര്‍​​​ബാ​​​ന​​​യ്ക്കി​​​ടെ അ​​​പ്പ​​​വും വീ​​​ഞ്ഞും വി​​​ശ്വാ​​​സി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ഭ​​​ക്ഷ​​​ണ​​​മാ​​​യ​​​ല്ല, വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ്. ഇ​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ പു​​​രോ​​​ഹി​​​ത​​​ര്‍ അ​​​ങ്ങേ​​​യ​​​റ്റം ജാ​​​ഗ്ര​​​ത​​​യും വൃ​​​ത്തി​​​യും പാ​​​ലി​​​ക്കു​​​ന്നു​​​ണ്ട്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ​​ന​​​ല്‍​​​കു​​​ന്ന മ​​​ത​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു വി​​​ശ്വാ​​​സ​​​ങ്ങ​​​ള്‍ വ​​​ച്ചു​​പു​​​ല​​​ര്‍​​​ത്താ​​​ന്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. ഇ​​​ത​​​നു​​​സ​​​രി​​​ച്ചു കു​​​ര്‍​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ശ്വാ​​​സി​​​ക​​​ള്‍ പു​​​ല​​​ര്‍​​​ത്തു​​​ന്ന വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ ഒ​​​രു അ​​​ഥോ​​​റി​​​റ്റി​​​ക്കും അ​​​ധി​​​കാ​​​ര​​​മി​​​ല്ല. ഈ ​​​ആ​​​ചാ​​​ര​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ല്‍ എന്തെങ്കിലും മാ​​​റ്റം വ​​​രു​​​ത്തണമെങ്കില്‍ അതിനു സഭാ​​​ധി​​​കൃ​​​ത​​​ര്‍​​ ത​​​ന്നെ തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഭ​​​ക്ഷ്യ​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​മാ​​​ണെ​​​ങ്കി​​​ല്‍ ഭ​​​ക്ഷ​​​ണ​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ര്‍​​​മാ​​​ണം, ശേ​​​ഖ​​​ര​​​ണം, വി​​​ത​​​ര​​​ണം, വി​​​ല്‍​​​പ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്. പ​​​ള്ളി​​​ക​​​ളി​​​ല്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​പ്പ​​​വും വീ​​​ഞ്ഞും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ ആ​​​ര്‍​​​ക്കെ​​​ങ്കി​​​ലും പ​​​ക​​​ര്‍​​​ച്ച​​​വ്യാ​​​ധി ഉ​​​ണ്ടാ​​​യെ​​​ന്നു ഹ​​​ര്‍​​​ജി​​​ക്കാ​​​ര​​​ന് ആ​​​രോ​​​പ​​​ണ​​​മി​​​ല്ല. നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍ പ​​​ഴ​​​ക്ക​​​മു​​​ള്ള ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ലും കോ​​​ട​​​തി ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​പ്ര​​​കാ​​​രം മ​​​ത​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും ആ​​​ചാ​​​ര​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍​​​ക്കും വ്യ​​​ക്തി​​​ക​​​ള്‍​​​ക്കു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്. ക്രി​​​സ്ത്യ​​​ന്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍​​​ക്കു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 19 (1) എ, 21 ​​​എ​​​ന്നി​​​വ പ്ര​​​കാ​​​രം വി​​​ശ്വാസ​​​ത്തി​​​നും മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍​​​ക്കും സ്വാ​​​തന്ത്ര്യ​​​മു​​​ണ്ട്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി വി​​​ശു​​​ദ്ധ കു​​​ര്‍​​​ബാ​​​ന സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന​​​തി​​​ന് ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു അ​​​ഥോ​​​റി​​​റ്റി​​​ക്കു സ്വാ​​​തന്ത്ര്യമി​​​ല്ല.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ​​​നി​​​ന്നു ന​​​ല്‍​​​കു​​​ന്ന ഭ​​​ക്ഷ​​​ണം ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു ​​വ​​​രു​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​​​ജി​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം. ഇ​​ത് അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യാ​​​ണെ​​​ന്നും ഹ​​​ര്‍​​​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നി​​​ല​​​നി​​​ല്‍​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നും ഇ​​​ട​​​പ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഹൈ​​​ക്കോ​​​ട​​​തി ഹ​​ര്‍​​ജി ത​​​ള്ളി​​യ​​ത്.

Leave a Reply

Your email address will not be published. Required fields are marked *