സര്‍ക്കാറിന്റെ വിശദീകരണം തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവര്‍ണര്‍ തള്ളിയത്.

‘സംസ്ഥാനത്തെ ഭരണസംവിധാനം തകരാന്‍ അനുവദിക്കില്ല’ എന്ന് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന്റെ നടപടി നിയമ വിരുദ്ധമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമപരമാണോ എന്ന് പരിശോധിക്കും. തുടര്‍ നടപടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറുമായി വ്യക്തിപരമായി ആഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *