എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

കിളിമാനൂര്‍: പെരുന്തല്‍മണ്ണില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും, പൊരുന്തമന്‍ ആശ നിവാസില്‍ ഷിജു ,ആശ ദമ്പതികളുടെ മകന്‍ അഭിനവ് (13) നെയാണ് വീടിനു പുറകിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവും, പിതാവും, തിരുവനന്തപുരത്ത് ആശുപത്രി സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോയി വൈകുന്നേരം തിരികെ എത്തിയപ്പോഴാണ് മകന്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത് .ഉടന്‍ കരേറ്റിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.അതേ സമയം രാവിലെ ട്യൂഷനു പോയ അഭിനവ് നാലു മണിയോടെ തിരികെ എത്തുമെന്നാണ് പറയുന്നത് .
അഭിനവ് ആത്മഹത്യ ചെയ്യാന്‍ തക്കതായ കാരണങ്ങള്‍ സ്‌കൂളിലോ, വീട്ടിലോ ഇല്ലായെന്നും മരണത്തില്‍ ദുരൂഹതയുള്ളതായും ബന്ധുക്കള്‍ പറയുന്നു. അഭിനവിന്റെ ആത്മഹത്യയുമായ് ബന്ധപ്പെട്ടു കുടുംബം കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ ദുരുഹത സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *