സിറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച ആരാധനാക്രമത്തിന് അംഗീകാരം

കൊച്ചി: കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ ആയി ബിഷപ്പ് ജോസ് പുളിക്കലിനെയും പാലക്കാട് രൂപത സഹായ മെത്രാന്‍ ആയി പീറ്റര്‍ കൊച്ചുപുരക്കലിനെയും സിനഡ് നിയമിച്ചു. സിറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനത്തിന് വത്തിക്കാന്‍ അംഗീകാരം നല്‍കി.

അതേസമയം, സിറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച ആരാധനാക്രമത്തിന് സിനഡിന്റെ അംഗീകാരം നല്‍കി. ഘട്ടം ഘട്ടമായി എല്ലാരൂപതകളിലും അള്‍ത്താര അഭിമുഖ കുര്‍ബാന നടപ്പാക്കും. സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ബന്ധിക്കില്ല. ആരാധനാക്രമത്തില്‍ ഐക്യം അനിവാര്യമാണെന്നും അള്‍ത്താരയ്ക്ക് അഭിമുഖമായി കുര്‍ബാന നടത്തണമെന്ന 99 ലെ സിനഡ് നിര്‍ദ്ദേശം നിലനില്‍ക്കുമെന്നും സിനഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *