പൗരത്വ നിയമം: വിജ്ഞാപനമിറക്കി; നിയമം പ്രാബല്യത്തില്‍

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടയിലും പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയാണു പുറത്തിറങ്ങിയത്. ഇതോടെ വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തില്‍വന്നു.

പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി. ഇസ്‍ലാമിക രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ബാവുൽ സുപ്രിയോ പ്രതികരിച്ചു. ഒരു ഇന്ത്യക്കാരന്റെയും പൗരത്വം സിഎഎ തട്ടിമാറ്റില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനാണ് സിഎഎ നിയമം പാസാക്കിയത്. ഡിസംബർ 11നാണ് ബിൽ പാര്‍ലമെന്റ് പാസാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *