യു​ക്രെ​യി​ന്‍ വി​മാ​നം ത​ക​ര്‍​ന്ന​ത് ഇ​റാ​ന്‍ ആ​ക്ര​മ​ണ​ത്തി​ലെന്ന് യു.എസ്. മാധ്യമങ്ങള്‍

വാ​ഷിം​ഗ്ട​ണ്‍: ത​ക​ര്‍​ന്നു വീ​ണ യു​ക്രെ​യി​ന്‍ വി​മാ​നം ഇ​റാ​ന്‍ അ​ബ​ദ്ധ​ത്തി​ല്‍ ആ​ക്ര​മി​ച്ച​താ​ണെ​ന്ന് അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍. ബു​ധ​നാ​ഴ്ച 176 പേ​രു​മാ​യി ത​ക​ര്‍​ന്നു വീ​ണ ബോ​യിം​ഗ് വി​മാ​നം ര​ണ്ട് മി​സൈ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ക​ര്‍​ത്ത​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​മേ​രി​ക്ക​ന്‍ ഉ​പ​ഗ്ര​ഹം ര​ണ്ട് മി​സൈ​ലു​ക​ള്‍ പ​തി​ക്കു​ന്ന ശ​ബ്ദം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നു പി​ന്നാ​ലെ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​വും സം​ഭ​വി​ച്ച​താ​യി പ​റ​യു​ന്നു. റ​ഷ്യ​ന്‍ നി​ര്‍​മി​ത ടോ​ര്‍ മി​സൈ​ലാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഈ ​റി​പ്പോ​ര്‍​ട്ടി​നെ ഇ​റാ​ന്‍ പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. എ​ന്നാ​ല്‍ യു​ക്രൈ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണ​മാ​ണോ സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്നയുടന്‍ വിമാനത്തിന് സാങ്കേതികത്തകരാര്‍ ഉണ്ടായെന്നാണ് ഇറാന്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തീപിടിച്ച്‌ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *