‘മത സാന്നിദ്ധ്യമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനം വിവേക ശൂന്യം ‘: ജെ പി നഡ്ഡ

വഡോദര: രാജ്യത്ത് മതമില്ലാതെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അര്‍ത്ഥ ശൂന്യമാണെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ. മതം ജനങ്ങളെ നയിക്കുന്ന പെരുമാറ്റച്ചട്ടമാണെന്നും നഡ്ഡ അഭിപ്രായപ്പെട്ടു. സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ജെ പി നഡ്ഡ.

‘മതവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം? എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുള്ള ചോദ്യമാണിത്. മതത്തിന്റെ സാന്നിദ്ധ്യമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനം വിവേകരഹിതമായിരിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മതവും രാഷ്ട്രീയവും ഒരുമിച്ചു പോകേണ്ട കാര്യങ്ങളാണ്.’ നഡ്ഡ പ്രതികരിച്ചു .

‘മതം ഒരു പെരുമാറ്റചട്ടമാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നാണ് അതു ജനങ്ങളെ പഠിപ്പിക്കുന്നുണ്ട്. നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ അത് സഹായിക്കുന്നു. രാഷ്ട്രീയത്തിലാണ് മതം ഏറ്റവും കൂടുതല്‍ വേണ്ടത്.’ നഡ്ഡ പറഞ്ഞു.

രാജ്യത്തിനും സമൂഹത്തിനും പ്രയോജനമുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി കാഴ്ച വയ്ക്കുന്നത്. ജനങ്ങള്‍ പ്രതിഷേധിക്കുമ്ബോള്‍ പ്രതികൂല സാഹചര്യങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടയാന്‍ ശ്രമിക്കുമ്ബോഴും അതിനെയെല്ലാം അതിജീവിച്ച്‌ അദ്ദേഹം മുന്നേറുന്നുണ്ടെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *