പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന്റെ എതിർപ്പിനെ വിമർശിച്ച് പ്രധാനമന്ത്രി

തുമകുരു:  പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന്റെ എതിർപ്പിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അവർ എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രണ്ടു ദിവസത്തെ കർണാടക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ സിദ്ധഗംഗ മഠത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

‘കോൺഗ്രസും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. അവർ പാർലമെന്റിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇന്ത്യയിൽ അഭയം തേടുന്ന ന്യൂനപക്ഷങ്ങൾക്കെതിരെയാണ് അവർ പ്രതിഷേധം നടത്തുന്നത്’– പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അഭയാർഥി വിരുദ്ധരാണെന്നും പാക്കിസ്ഥാനെതിരെ ഒരു വാക്കുപോലും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *