സസ്‌പെന്‍സ് നിറച്ച് അല്‍ മല്ലു ട്രെയിലര്‍

നമിത പ്രമോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് അല്‍ മല്ലു. ജനുവരി പത്തിന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയില്‍ നിന്നും ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രവാസിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും അവള്‍ നേരിടുന്ന മാനസിക പ്രയാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നത്.

നിഗൂഢതകളുമായി എത്തിയ ട്രെയിലറില്‍ നിന്നും ലഭിക്കുന്നത് പ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ചൂണ്ടി കാണിക്കുന്നൊരു ത്രില്ലര്‍ ചിത്രമാണെന്നാണ്. നമിതയ്‌ക്കൊപ്പം മിഥുന്‍ രമേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ്, മി. ജോര്‍ജ്, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *