സണ്ണി ലിയോണിന്റെ രാഗിണി MMS രണ്ടാം ഭാഗം ട്രെയ്ലർ പുറത്തിറങ്ങി

സണ്ണി ലിയോണിന്റെ രാഗിണി MMS രണ്ടാം ഭാഗം വരുന്നു. സെക്‌സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.സീ 5, എ.എൽ.ടി. ബാലാജി സംയുക്ത സംരംഭമാണ് ‘രാഗിണി എം.എം.എസ് റിട്ടേൺസ് സീസൺ 2 ‘ . രണ്ടാം വരവും ഒരു സെക്സ്-ഹൊറർ വെബ് സീരീസിന്റെ രൂപത്തിലാണ്.

സണ്ണി ലിയോൺ, ദിവ്യ അഗർവാൾ, വരുൺ സൂദ്, ആരതി ഖേത്രപാൽ, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് കഥാപാത്രങ്ങൾ. 20 കാരിയായ രാഗിണി ഷ്രോഫിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പെൺകുട്ടികളുടെ സംഘത്തോടൊപ്പം അവൾ ആസൂത്രിതമായ ഒരു യാത്ര പോകുന്നു. ശേഷം അവരുടെ ലോകം തലകീഴായി മറിഞ്ഞ സംഭവങ്ങളുടെ ഒരു പരമ്പര ഉണ്ടാവുന്നു. ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിലാണ് ചിത്രത്തിൽ സണ്ണി പ്രത്യക്ഷപ്പെടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *