ജാതി ചിന്തയെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കണം

വർക്കല: ജാതി ചിന്തയെ ഇന്ത്യൻ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യണമെന്ന്് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നമുക്ക് ഏതു മതത്തിലും വിശ്വസിക്കാം. എന്നാല്‍ അതിനെല്ലാം ഉപരിയായി ഭാരതീയനായി ഇരിക്കുക എന്നതാണ് പ്രധാനമെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.

ജാതി വിവേചനം പൂർണമായി അവസാനിപ്പിച്ച് ജാതിരഹിത സമൂഹമാകണം ഭാവിയിലെ ഇന്ത്യ. അത് നിയമ നിർമാണം കൊണ്ടു മാത്രമാകില്ല, രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണ നൈപുണ്യവും അനിവാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *