കശ്മീരില്‍ മരണപ്പെട്ട ധീര സൈനികന്‍ അക്ഷയ് വിപിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: കശ്മീരില്‍ മരണപ്പെട്ട സൈനികന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ബ്രിഗേഡിയര്‍ ശേഷാദ്രിയുടെയും നേതൃത്വത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങി. രാവിലെ 10.30 ഓടെ ഭൗതികദേഹം വീട്ടിലെത്തിക്കും. കഴിഞ്ഞ 23-ന് രാത്രി ശ്രീനഗറില്‍ ജോലിയ്ക്കിടെ ഉണ്ടായ തീപിടുത്തതിലാണ് തിരുവനന്തപുരം കൂടപ്പനകുന്ന് സ്വദേശിയായ സൈനികന്‍ അക്ഷയ് വി പി മരണപ്പെട്ടത്. ഏഴ് വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിച്ചുവരികയാണ് അക്ഷയ്. അടുത്ത മാസം അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം ഉണ്ടായത്.സൈനിക ബഹുമതികളോടെ ഭൗതികദേഹം ഇന്ന് ശാന്തീകവാടത്തില്‍ സംസ്‌ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *