ദേശീയ പൗരത്വ രജിസ്റ്ററിൽ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിൽ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യ വ്യാപകമായി എൻ ആർ സി നടപ്പാക്കുന്നത് ചർച്ച ചെയ്തിട്ടില്ലെന്നും, പാർലമെന്‍റിലോ ക്യാബിനറ്റിലോ ചർച്ച നടന്നിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്നും എൻആർസിയിൽ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ആവശ്യപെടും. എന്നാൽ ജനസഖ്യാ രജിസ്റ്ററിൽ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ആവശ്യമില്ലെന്നും അമിത് ഷാ കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *