എൻ‌പി‌ആർ പുതുക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡൽഹി : ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻ‌പി‌ആർ) പുതുക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 8,500 കോടി രൂപ അനുവദിച്ചതായി അധികൃതർ അറിയിച്ചു. പുതുക്കൽ നടപടികൾ ഏപ്രില്‍ മുതൽ ആരംഭിക്കും. സെൻസസ് ഓഫ് ഇന്ത്യ 2011 ന്റെ ഭവന ലിസ്റ്റിങ് ഘട്ടത്തിനൊപ്പം 2020 ൽ എൻ‌പി‌ആർ പുതുക്കാനാണ് സർക്കാർ തീരുമാനം.

വീടുതോറുമുള്ള സർവേ നടത്തി 2015 ൽ വിവരങ്ങൾ പുതുക്കിയിരുന്നു. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷനും പൂർത്തിയായി. ഇതിന്റെ ഗസറ്റ് വിജ്ഞാപനം ഓഗസ്റ്റിൽ പുറപ്പെടുവിക്കുകയും ചെയ്തു.

2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെൻസസ് 2021 ന്റെ ഭവന ലിസ്റ്റിങ് ഘട്ടത്തിനൊപ്പം ദേശീയ ജനസംഖ്യാ റജിസ്റ്ററും പുതുക്കാൻ തീരുമാനിച്ചുവെന്ന് സെൻസസ് കമ്മിഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *