സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വി.സി

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം ആവശ്യമാണെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ. സി.രാജ്കുമാര്‍. തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

ഇന്ത്യന്‍ സര്‍വ്വകലാശാകള്‍ക്ക്ആഗോള റാങ്കിംഗില്‍ ഇടംനേടാനുള്ള പത്ത് മാര്‍ഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ സോഷ്യല്‍ സയന്‍സ് ആന്‍ഡ് പോളിസി, ബി.എ ലീഗല്‍ സ്റ്റഡീസ്,എംഎ എക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍ 2020 മുതല്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുമെന്ന് രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *