ജാർഖണ്ഡിൽ മഹാസഖ്യത്തിന് മുന്നേറ്റം

റാഞ്ചി : പൗരത്വ നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ ജാർഖണ്ഡിൽ നടന്ന നിയമസഭാ വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ മഹാസഖ്യത്തിനാണ് മുന്നേറ്റം. ദുംകയിൽ ജെഎംഎം നേതാവ് ഹേമന്ത് സോറൻ ലീഡ് ചെയ്യുന്നു. ജംഷഡ്പുർ ഈസ്റ്റിൽ മുഖ്യമന്ത്രി രഘുബർ ദാസും മുന്നിൽ.

അധികാരത്തുടർച്ച തേടുന്ന ബിജെപിക്കും 5 വർഷം കാലാവധി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബർ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. എന്നാൽ, ആർക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താൻ കഴിയില്ലെന്ന സൂചനയാണു മിക്ക സർവേ ഫലങ്ങളും സൂചിപ്പിക്കുന്നത്. നേരിയ മുൻതൂക്കം കോൺഗ്രസ്–ജാർഖണ്ഡ് മുക്തിമോർച്ച–രാഷ്ട്രീയ ജനതാ ദൾ സഖ്യത്തിനുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *