അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ നഴ്സിങ് കോളേജ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

കളമശേരി: കളമശ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ നഴ്സിങ് കോളേജ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. സ്ഥിരം പ്രശ്നക്കാരനായ യുവാവിനെ പൊലീസ് പിടികൂടി.ബംഗാൾ സ്വദേശി രവി ഥാപ്പ (30) ആണ് പിടിയിലായത്. പള്ളിലാംകരയിൽ കടയിൽ കയറി ബഹളം വച്ച യുവാവിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. സമീപത്തെ നഴ്സിങ് കോളജിലെ ഹോസ്റ്റലിൽ ഓടിക്കയറിയ യുവാവ് ഹൗസ്കീപ്പറെആക്രമിക്കുകയായിരുന്നു. പിന്നീട് ഒളിക്കാൻ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറി.

യുവാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഹൗസ്കീപ്പർ സുധർമ്മയെ (58) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കൺട്രോൾ റൂം പൊലീസാണ് യുവാവിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ നഴ്സിങ് കോളജ് പ്രിൻസിപ്പൽ പൊലീസിനും മെഡിക്കൽ‌ എജ്യുക്കേഷൻ ഡയറക്ടർക്കും പരാതി നൽകി.

 

 

Leave a Reply

Your email address will not be published. Required fields are marked *