കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം; മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. കേരളത്തില്‍ നിന്നും മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സർവീസുകൾ നിർത്തിവെച്ചു. സ്വ​കാ​ര്യ ബ​സു​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി​യി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *