മാധ്യമപ്രവർത്തകരുടെ അറസ്റ്റ്: കേരളത്തിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മംഗളുരുവിൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിൽ എടുത്തതിനെതിരെ കേരളത്തിൽ വ്യപക പ്രതിഷേധം. മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നാലുമണിക്കൂർ കഴിയുമ്പോളും ഇതുവരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.വിവിധ ജില്ലകളിൽ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയുടെയും വിവിധ പ്രസ്ക്ലബുകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്.ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, മീഡിയ വണ്‍, ന്യൂസ് 18 അടക്കം പത്തോളം വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരെയുമാണ് കസ്റ്റഡിയിലെടുത്തത്.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തിയത്. എന്നാൽ അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ രണ്ട് മാധ്യമപ്രവർത്തകരെ മാത്രമാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇവരെ വിട്ടയച്ചു എന്നുമാണ് കർണാടക ആഭ്യന്തര മന്ത്രി വിശദമാക്കുന്നത്. വ്യാജ മാധ്യമപ്രവർത്തകരെയാണ് പിടികൂടിയതെന്ന വിചിത്രവാദവും ബംഗളുരു പൊലീസിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *