ശിവഗിരി തീർത്ഥാടനം 30ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :  87-ാമത് ശിവഗിരി മഹാതീർത്ഥാടനം 30 ന് രാവിലെ 7.30ന് ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെ ആരംഭിക്കും. 10 ന് തീർത്ഥാടന സമ്മേളനം ഉപരാഷട്രപതി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അധ്യക്ഷത വഹിക്കും . കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയാവും.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വർക്കിംഗ് ചെയർമാൻ കെ.ജി.ബാബുരാജ്, രക്ഷാധികാരി ഗോകുലം ഗോപാലൻ എന്നിവർ സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ഖജാൻജി സ്വാമി ശാരദാനന്ദ നന്ദിയും പറയും. കൗമുദി ടി.വി സംപ്രേക്ഷണം ചെയ്ത ‘മഹാഗുരു’ മെഗാപരമ്പരയുടെ ഡി.വി.ഡി പ്രകാശനം ചെയ്യും.ശിവഗിരിമഠം പ്രസിദ്ധീകരിക്കുന്ന ഗുരുദേവകൃതികളുടെയും സ്വാമി വിശുദ്ധാനന്ദ രചിച്ച ‘ജീവിതം ധന്യമാകട്ടെ ‘എന്ന കൃതിയുടെയും പ്രകാശനവും നടക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ,തീർത്ഥാടന കമ്മിറ്രി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

30ന് 11.30ന് വിദ്യാഭ്യാസം- ശാസ്ത്രസാങ്കേതിക സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷനാവും. വി.ഡി.സതീശൻ എം.എൽ.എ ,,ടി.പി.ശ്രീനിവാസൻ, എം. ശിവശങ്കർ ,ഡോ. ബി.അശോക് ഡോ.സാബുതോമസ്, ഡോ.ധർമ്മരാജ് അടാട്ട്, ഡോ.കെ.എൻ..മധുസൂദനൻ, പി.എം.ശശി, ഡോ.നാരായൺ ശങ്കർ ഗഡാടെ, ബൈജു പാലയ്ക്കൽ എന്നിവർ സംസാരിക്കും. സ്വാമി ഋതംഭരാനന്ദ സ്വാഗതവും കെ.കെ.കൃഷ്ണാനന്ദബാബു നന്ദിയും പറയും. ഉച്ചയ്ക്ക് 2.30ന് ശുചിത്വ-ആരോഗ്യസമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ, എസ്.എൻ.ഡി.പിയോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ , വി.കെ.പ്രശാന്ത് എം.എൽ.എ, ഡോ.ബിജു പ്രഭാകർ, ഡോ.മോഹനൻ കുന്നുമ്മൽ, ഡോ. ജി.വിജയരാഘവൻ, ഡോ. കെ.എസ്. പ്രീയ, ഡോ. ബൈജു സേനാധിപൻ, ഡോ.എ.ജി.രാജേന്ദ്രൻ, ഡോ.സുധാകരൻ,ഡോ. കെ.ജി.സുരേഷ് പരുമല ,സ്വാമി ഗുരുപ്രകാശം ,സ്വാമി അമേയാനന്ദ എന്നിവർ സംസാരിക്കും . ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി തയ്യാറാക്കിയ സ്മാർട്ട് ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം മന്ത്രി നിർവഹിക്കും. വൈകിട്ട് 5.30ന് ഈശ്വരഭക്തി സമ്മേളനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ .കെ.വി.മോഹൻദാസ് , സ്വാമിമാരായ നന്ദാത്മജാനന്ദ , സച്ചിദാനന്ദ, ഋതംഭരാനന്ദ, സൂക്ഷ്മാനന്ദ,ശിവസ്വരൂപാനന്ദ, ഗുരുപ്രസാദ്, അസ്പർശാനന്ദ, ധർമ്മചൈതന്യ, ബ്രഹ്മസ്വരൂപാനന്ദ, ബോധിതീർത്ഥ , ശാരദാനന്ദ , വിശാലാനന്ദ എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *