ജാമിയ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യം : സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യം. ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. കലാപം നിര്‍ത്തിയാല്‍ ഇന്ന് വാദം കേള്‍ക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഹ്യൂമന്‍ റൈറ്‌സ് ലോ നെറ്റ്വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്

റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. പ്രശ്‌നത്തില്‍ കോടതി ഇടപെടണം, പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കണം, നഷ്ടപരിഹാരം നല്‍കണം, ഇപ്പോഴും തടങ്കലില്‍ വച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിടണം, വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കരുത് എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.

അതേസമയം, ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച. സര്‍വകലാശാലകളിലെ നടപടി അവസാനിപ്പിക്കാന്‍ രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *