ഹര്‍ത്താല്‍: രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കടത്തില്‍ കൂടത്തിനാല്‍ വടക്കേതില്‍ അനീഷ്, പറമ്പില്‍ ലബ്ബ വീട്ടില്‍ അന്‍ഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഹര്‍ത്താലിന് കടകള്‍ അടച്ച് സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് പന്തളം നഗരത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് അനീഷിനെ പന്തളം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മേല്‍ കോടതി അലക്ഷ്യ കുറ്റം ചുമത്തി പോലീസ് കേസും എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *