സംയുക്ത പ്രതിഷേധത്തില്‍ യുഡിഎഫില്‍ അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​ര്‍​ക്കാ​രു​മാ​യി ചേ​ര്‍​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ല്‍ യു​ഡി​എ​ഫി​ല്‍ അ​തൃ​പ്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ സ​ത്യ​ഗ്ര​ഹ വേ​ദി​യി​ല്‍ നി​ന്നും യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ടു നി​ന്നു. ആ​ര്‍​എ​സ്പി​യും പ്ര​തി​ഷേ​ധി​ച്ച്‌ യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. മു​സ്ലിംലീ​ഗ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളും യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ലു​ള്ള വി​യോ​ജി​പ്പ് യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര യോ​ഗ​ത്തി​ല്‍ പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് വി​വ​രം.

വളരെപ്പെട്ടെന്ന് തീരുമാനിച്ചതാണെന്നും, ഇതില്‍ മുന്നണിയിലൊരു കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. നിയമസഭയിലെ പ്രാതിനിധ്യമുള്ള കക്ഷികളെ മാത്രം സമരത്തിലേക്ക് വിളിച്ചതിലും മുന്നണിക്കുള്ളില്‍ അതൃപ്തിയുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നതിനാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കണ്ണൂരിലേക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.യു​ഡി​എ​ഫ് സ്വ​ന്തം നി​ല​യി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ചി​ത​മെ​ന്നാ​ണ് നേതാക്കളുടെ അ​ഭി​പ്രാ​യം.

 

Leave a Reply

Your email address will not be published. Required fields are marked *