പൗരത്വഭേദഗതി നിയമം: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് ഒരേ സമരപ്പന്തലിൽ

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. രാവിലെ 10ന്‌ പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം അനുഷ്‌ഠിക്കും. സാംസ്കാരിക- കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരും വിവിധ രാഷ്ട്രീയപാര്‍ടികളിലും സംഘടനകളിലും പെട്ടവരും നവോത്ഥാനസമിതിയുടെ പ്രവര്‍ത്തകരും ഇതിൽ പങ്കെടുക്കും. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ്‌ സമരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *