ജാര്‍‌​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പ്: നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ആ​കെ​യു​ള്ള 81 സീ​റ്റു​ക​ളി​ല്‍ 15 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് നാ​ലാം ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.അ​ഞ്ചാം ഘ​ട്ട​ത്തി​ല്‍ 16 സീ​റ്റു​ക​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഡി​സം​ബ​ര്‍ 20നാ​ണ് അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഡി​സം​ബ​ര്‍ 23നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

2020 ജ​നു​വ​രി അ​ഞ്ചി​നാ​ണ് നി​ല​വി​ലെ സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. 2014 ല്‍ 35 ​സീ​റ്റ് സ്വ​ന്ത​മാ​ക്കി​യ ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ ഓ​ള്‍ ജാ​ര്‍​ഖ​ണ്ഡ് സ്റ്റു​ഡ​ന്‍റ് യൂ​ണി​യ​ന്‍റെ(​എ​ജെ​എ​സ്‌​യു) പി​ന്തു​ണ​യോ​ടെ അ​ധി​കാ​രം പി​ടി​ക്കു​ക​യാ​യി​രു​ന്നു. 17 സീ​റ്റാ​ണ് എ​ജെ​എ​സ്‌​യു​വി​ന് ഉ​ള്ള​ത്.ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 13ഉം ​ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 20ഉം ​മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ 17ഉം ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *