തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതൽ 3 ദിവസത്തേക്ക് കുടിവെള്ളവിതരണം തടസപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ ചെയ്യുന്ന പമ്പിന്‍റെ നവീകരണവുമായി ബന്ധപ്പെട്ടാണ് കുടിവെള്ളവിതരണം മുടങ്ങുന്നത്. ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സേനാവിഭാഗങ്ങള്‍, സിആര്‍പിഎഫ്, ഫയര്‍ ഫോഴ്സ് എന്നിവരുടേത് ഉള്‍പ്പടെയുള്ള ടാങ്കറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ക്ക് താഴെ പ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ താഴെ പറയുന്നവയാണ്. തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313 അരുവിക്കര: 9496000685

Leave a Reply

Your email address will not be published. Required fields are marked *