വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ ? : ടി.പി.സെന്‍കുമാര്‍

ആലപ്പുഴ: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശവുമായി മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാറിന്റെ പ്രതികരണം. എസ്.എന്‍.ഡി.പി.യോഗം റിസീവറെ വച്ച്‌ ഭരിക്കുമെന്നുപറഞ്ഞ് ഒരാള്‍ കോടതികയറി നടക്കുന്നുവെന്നും മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പോലീസ് മേധാവിയുമാണ് പിന്നിലെന്ന്‌ പറയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി മുൻപ് പറഞ്ഞിരുന്നു. ഇതിന്റെ വാര്‍ത്തയുടെ കട്ടിങ്‌ ഉള്‍പ്പെടെ നല്‍കിയാണ് സെന്‍കുമാറിന്റെ പോസ്റ്റ്.

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ എന്നും 1996 മുതലുള്ള വേദങ്ങളും അനുബന്ധകണക്ക്‌ വേദങ്ങളും ഓതുകയെന്നും സെൻകുമാർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *