ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പുതിയ അറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പുതിയ അറിയിപ്പ് . സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടാവില്ല എന്നതാണ് പുറത്തുവന്നിരിക്കുന്ന അറിയിപ്പ്.. മെഡിസെപ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ജൂണില്‍ തുടങ്ങുമെന്ന് പറഞ്ഞെങ്കിലും ഓഗസ്റ്റിലേക്ക് മാറ്റി. പിന്നീട് ഒരനക്കവും ഉണ്ടായില്ല. ഇനി കരാറായി നടപ്പാക്കി തുടങ്ങാന്‍ ചുരുങ്ങിയത് നാലുമാസമെങ്കിലും വേണം. അപ്പോഴേക്കും ഈ സാമ്പത്തിക വര്‍ഷം കഴിയും.

പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കാതെ ടെന്‍ഡര്‍ വിളിച്ചതും കുറഞ്ഞതുക കുറിച്ചതുമാത്രം നോക്കി കരാറുറപ്പിക്കാന്‍ നോക്കിയതുമാണ് തിരിച്ചടിയായത്. കരാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ച റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ജില്ലകളിലെ അപ്രധാന ആശുപത്രികളാണ് ഉണ്ടായിരുന്നത്. മതിയായ ചികിത്സ കിട്ടില്ലെന്ന് ഉറപ്പായതിനാല്‍ ഭരണകക്ഷി സര്‍വീസ് സംഘടനകള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധമയുര്‍ത്തി. ഇതോടെ കരാര്‍ ഉറപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *