കാഴ്ച പരിമിതിയുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി

തിരുവന്തപുരം: കാഴ്ച പരിമിതിയുള്ളവര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നതാണ് സ്മാര്‍ട്ട് ഫോണുള്‍. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനാണ് 1000 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച്‌ നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കും. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. കാഴ്ച പരിമിതര്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരല്ല. ജീവിതത്തില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുള്ളവരാണ്.

ബാങ്കിടപാടുകള്‍ പോലും പരിശീലനം സിദ്ധിച്ച സ്മാര്‍ട്ട് ഫോണിലൂടെ സാധിക്കും. ഇത് പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത് വച്ചാല്‍ നടന്നു പോകുമ്ബോള്‍ തടസങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാനും സാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നല്‍കുന്നതാണ്. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പദ്ധതി ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം മന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *