ശബരിമല: യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് യെച്ചൂരി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി. അതെ സമയം ഈ മണ്ഡല കാലത്തു യുവതികളെ പ്രവേശിപ്പിക്കേണ്ട എന്നാണ് സിപിഎം നിലപാടും സംസ്ഥാന സർക്കാരിന്റെ നിലപാടും. അതുകൊണ്ടു തന്നെ ഈ മണ്ഡലകാലം സുഗമമായി പോകുകയാണ്.

ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.ബി ജെ പിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വൈരുദ്ധ്യമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. വിധി പുനപരിശോധിക്കുമ്പോള്‍ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *