കഴിഞ്ഞ 8 മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകള്‍

കൊച്ചി: ബലാത്സംഗക്കേസുകളില്‍ കേരളവും ഒട്ടുംപിന്നിലല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്.ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം.

ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകളാണ് ഫൊറന്‍സിക് ഫലം കാത്തിരിക്കുന്നത്. ഫൊറന്‍സിക് ജീവനക്കാരുടെ എണ്ണവും കുറവാണ്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളില്‍ മാത്രമേ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നുള്ളു.

കേരളത്തില്‍ ഇത് വെറും അഞ്ച് ശതമാനത്തില്‍ താഴെയാണ്.മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ് ദുരുപയോഗം എന്നീ കുറ്റങ്ങളും വര്‍ധിച്ചിട്ടുണ്ട്.കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചത് അഞ്ചിരട്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *