കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വനവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയുള്ള ഏകല്‍ സകൂള്‍ അഭിയാന്‍ സംഘടനയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്ത് മികച്ച വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏകല്‍ വിദ്യാലയ സംഗതന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഷന്‍ ഇന്ദ്രധനുഷ്, പോഷന്‍ അഭിയാന്‍, ഏകലവ്യ മോഡല്‍ റെഡിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍, എന്നീ പദ്ധതികള്‍ സ്‌കൂള്‍ കൊഴിഞ്ഞു പോകല്‍ നിരക്ക് പരിശോധിക്കുന്നതിനും കുട്ടികളുടെ സമഗ്ര വികസനത്തിനും സഹായകമായെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സേവനത്തോടുള്ള പ്രതിബദ്ധത കൊണ്ട് രാജ്യത്തിന് മാതൃകയായതിനാലാണ് ഏകല്‍ വിദ്യാലയം ഗാന്ധിയന്‍ സമാധാന പുരസ്‌ക്കാരത്തിന് അര്‍ഹമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *