അമേരിക്കയിലെ നാവികസേന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാവികസേന കേന്ദ്രത്തില്‍ വെടിവെപ്പ്. വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഫ്ലോറിഡ പെൻസകോളയിലെ നാവികസേന കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. നാവിക ബേസിൽ പരിശീലനത്തിലുണ്ടായിരുന്ന മുഹമ്മദ് സയദ് അൽഷമ്റാനി എന്ന സൗദി സൈനികാംഗമാണ് വെടിയുതിര്‍ത്തത്. ഇയാളെ അമേരിക്കൻ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ചുകൊലപ്പെടുത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *