പുതിയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ

ഹൈദരാബാദ്: പുതിയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള വിജയത്തോടെ ഇന്ത്യ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. എന്നാല്‍ 18.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. 2009ല്‍ 206 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ജയിച്ചിരുന്നു. ആ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 2013ല്‍ രാജ്‌കോട്ടിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സത്തില്‍ 201 റണ്‍സ് ഇന്ത്യ മറികടന്നിരുന്നു. പിന്നീട് ബ്രിസ്റ്റളില്‍ ഇംഗ്ലണ്ടിനെതിരെ 198 റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചു. 2016ല്‍ സിഡ്‌നിയിലും ഇന്ത്യ ഒരു വലിയ ജയം സ്വന്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *