ജില്ലാ പത്രക്കുറിപ്പ്‌ 05-12-2019

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

1999 ജനുവരി ഒന്നുമുതല്‍ 2019 നവംബര്‍ 30 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 2020 ജനുവരി 31 വരെ അവസരം.  വിവിധ കാരണങ്ങളാല്‍ 90 ദിവസത്തിനുള്ളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പുതുക്കാന്‍ അവസരമുണ്ടെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേനയോ നേരിട്ടോ അവസരം ലഭ്യമാകും.

(പി.ആര്‍.പി. 1317/2019)

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്ത കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. രോഗനിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണമെന്നും ആഴ്ചയില്‍ ഒരുദിവസം ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 (പി.ആര്‍.പി. 1316/2019)

Leave a Reply

Your email address will not be published. Required fields are marked *