പാമ്പ് കടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജിലെത്തിയ വിദ്യാർത്ഥിയെ മടക്കി അയച്ചു

ചെറുതോണി: പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ച എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയെ പീഡിയാട്രീഷനില്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു. വാഴത്തോപ്പ്‌ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി അനിരുദ്ധനെ(13)യാണ്‌ ആശുപത്രിയിൽ നിന്നും മടക്കി അയച്ചത്. സ്‌കൂളില്‍ കളിക്കുന്നതിനിെട കാലില്‍ മുറിവേറ്റതിനെത്തുടര്‍ന്നാണ് കുട്ടിയെ അധ്യാപകർ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 1.30 നാണ്‌ സംഭവം. പരിശോധനയില്‍ കുട്ടിക്കു വിഷമേറ്റതിന്റെ ലക്ഷണമൊന്നും കണ്ടില്ല. എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തിനായി കുട്ടിയെ അഡ്‌മിറ്റ്‌ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *