ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ പൂർണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ: ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ പൂർണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോൺഗ്രസും ശ്രമിക്കുന്നത‌്. ഈ സമീപനം കോൺഗ്രസ്സിനെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ സംഘപരിവാറും കോൺഗ്രസും  ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ‌്.  ശബരിമല വിധിയെ ആദ്യം കോൺഗ്രസ് ഹൈക്കമാണ്ടും ഉമ്മൻ ചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും അനുകൂലിച്ചതാണ്. എന്നാൽ പിന്നീട് കേരളത്തിലെ നേതാക്കൾ നിലപാട് മാറ്റി. ഈ കള്ളക്കളിയെല്ലാം  ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

വിശ്വസികളുമായി ഏറ്റുമുട്ടൽ എന്നത് സർക്കാർ നിലപാടല്ല. വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ് സർക്കാർ നയം. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സർക്കാർ സുരക്ഷ ഉറപ്പ് വരുത്തും. വിശ്വാസികൾക്ക് പൂർണ സംരക്ഷണം നൽകും.കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലീമസമാക്കാൻ ജനങ്ങൾ അനുവദിക്കില്ല. കേരളത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ജനങ്ങൾ ഉയർന്ന് പ്രവർത്തിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *