സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി

തിരുവനന്തപുരം: ചെറുവയ്ക്കല്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

ചെറുവയ്ക്കല്‍ ഗവ.യു.പി.എസില്‍ സംഘടിപ്പിച്ച ക്യാംപ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.കെ.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍മാരായ ജേക്കബ് ആന്റണി, എസ്. സനല്‍കുമാര്‍, വി.കെ.വിദ്യ, റീനാ ചന്ദ്രന്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.

ചെറുവയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കാവുവിള മോഹനന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി എസ്.സിക്കന്ദര്‍, ജോ.സെക്രട്ടറി എ.ശിവപ്രസാദ്, കരിയം വിജയകുമാര്‍, അഡ്വ.കെ.ഒ.അശോകന്‍, രക്ഷാധികാരി ആര്‍.ശരത്ചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *