ത​മി​ഴ്നാ​ട്ടി​ൽ ശക്തമായ മഴ തുടരും : ആ​റ് ജി​ല്ലകളിൽ റെഡ് അ​ല​ർ​ട്ട്

ചെന്നൈ : അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി ശക്തമായ മഴ ത​മി​ഴ്നാ​ട്ടി​ൽ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആ​റ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ള്ളൂ​ർ, വെ​ല്ലൂ​ർ, തി​രു​വ​ണ്ണാ​മ​ലൈ, തൂ​ത്തു​കു​ടി, രാ​മ​നാ​ഥ​പു​രം, തി​രു​നെ​ൽ​വേ​ലി എന്നീ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 20 സെ​റ്റി മീ​റ്റി​റി​ല​ധി​കം മ​ഴ​ ഇ​വി​ടെ പെയ്തു. ചെ​ന്നൈ​യി​ൽ ഉ​ൾ​പ്പ​ടെ മ​ഴ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. മ​ഴ​ക്കെ​ടു​തി​യി​ൽ മരിച്ചവരുടെ എണ്ണം 25 ആ​യി. ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ തു​ട​ര്‍​ന്ന്​ മെ​ഡി​ക്ക​ല്‍ ക്യാമ്പുക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​

താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ഒട്ടേറെ ​ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വ്യാ​പ​ക കൃ​ഷി​നാ​ശ​മാണുണ്ടായത്.  സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​​രു​ന്നു. പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നുവെന്നാണ് റിപ്പോർട്ട്. ​ വൃ​ക്ഷ​ങ്ങ​ളും പാ​റ​ക​ളും മ​ണ്ണും റെ​യി​ല്‍​പാ​ള​ത്തി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ്​ മേ​ട്ടു​പ്പാ​ള​യം-ഊ​ട്ടി പ​ര്‍​വ​ത ട്രെ​യി​ന്‍ സ​ര്‍​വി​സ്​ ര​ണ്ടു​ ദി​വ​സ​ത്തേ​ക്ക്​ റ​ദ്ദാ​ക്കി. അ​ണ്ണാ സ​ര്‍​വ​ക​ലാ​ശാ​ല ഉ​ള്‍​പ്പെ​ടെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ​ക​ള്‍ മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *