കാലിടറി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊച്ചി: ആരാധകരുടെ ആവേശത്തിരയിൽ വീറോടെ പൊരുതിയെങ്കിലും കേരള ബ്ലാസ്‌റ്റേഴ്സിന് കാലിടറി. കരുത്തരായ ഗോവയെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തെങ്കിലും അവസാന നിമിഷം വഴങ്ങിയ ഗോളിൽ സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും ബ്ലാസ്‌റ്റേഴ്സിന് സമനില.

പത്ത് പേരായി ചുരുങ്ങിയെങ്കിലും പതറാതെ പൊരുതിയ ഗോവ രണ്ട് തവണ ലീഡ് വഴങ്ങിയ ശേഷമാണ് 2-2ന് വിജയ സമാനമായ സമനില സ്വന്തമാക്കിയത്. സിഡോഞ്ചയും മെസി ബൗളിയുമാണ് ബ്ലാസ്‌റ്റേഴ്സിന്റെ സ്കോറർമാർ. മാർട്ടാഡ ഫാളും ലെന്നി റോഡ്രിഗസും ഗോവയ്ക്കായി ഗോൾ മടക്കി. ഫാൾ രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തു പേരുമായാണ് ഗോവ മത്സരം പൂർത്തിയാക്കിയത്. പോയിന്റ് ടേബിളിൽ ഗോവ നാലാംസ്ഥാനത്തും ബ്ലാസ്‌റ്റേഴ്‌സ്‌  എട്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *