രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലേക്ക്; വയനാട് സന്ദർശിക്കും

ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനു രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. നാലിനാണ് രാഹുൽ എത്തുന്നത്. ഇടക്കരയിലെ ഇന്ദിരാ ഗാന്ധി സ്‌മാരക ബസ്‌ സ്‌റ്റാന്‍ഡ്‌ ഉദ്‌ഘാടനം, വണ്ടൂര്‍ ജി.എച്ച്‌.എസ്‌.എസലെ പുതിയ ബ്ലോക്കിന്റെ ഉദ്‌ഘാടനം, കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ പദ്ധതിയുടെ ഉദ്‌ഘാടനം എന്നിവ അദ്ദേഹം നിർവഹിക്കും. അഞ്ചാം തീയതി തിരുവമ്പാടി മഹാദേവ ക്ഷേത്രത്തിലെ സാംസ്‌കാരിക സെമിനാറിലും വണ്ടൂരില്‍ നിലമ്പൂര്‍ മണ്ഡല കണ്‍വന്‍ഷനിലും മുക്കത്തു തിരുവമ്പാടി മണ്ഡല കണ്‍വന്‍ഷനിലും പങ്കെടുക്കും.

ആറിനു വയനാട്‌ മീനങ്ങാടിയില്‍, അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ എം.ഐ. ഷാനവാസിന്റെ അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്നു ചന്ദ്രഗിരിയില്‍ കല്‍പ്പറ്റ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സ്‌കൂളില്‍ പാമ്പു കടിയേറ്റു മരിച്ച വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്റെ വീടും അദ്ദേഹം സന്ദര്‍ശിക്കും.ഷെഹ്‌ല പഠിച്ച ബത്തേരിയിലെ സര്‍വജന എച്ച്‌.എസ്‌.എസും രാഹുല്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. ഏഴിനാണ് രാഹുൽ മടങ്ങിപ്പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *